എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ
എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ.
health Aug 12 2026
Author: Resmi Sreekumar Image Credits:pinterest
Malayalam
ചിയ സീഡ്
ചിയ സീഡിൽ അടങ്ങിയിരിക്കുന്ന ബോറോൺ എന്ന ധാതു അസ്ഥികളുടെ വളർച്ചയെ സഹായിക്കുന്നു. ശരീരത്തിലെ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ മെറ്റബോളിസത്തെയും ഇത് സഹായിക്കുന്നു.
Image credits: Getty
Malayalam
ബദാം
ബദാമിൽ കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്കും സഹായിക്കുന്നു.
Image credits: Getty
Malayalam
തൈര്
എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കാനും അവയെ സംരക്ഷിക്കാനും സഹായിക്കുന്ന കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് തൈര്.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ നല്ല അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളതിനാൽ അവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലാണ് വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നത്.
Image credits: Getty
Malayalam
ചീസ്
കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണിത്.
Image credits: chat GPT
Malayalam
പരിപ്പും പയർവർഗങ്ങളും
പയർവർഗ്ഗങ്ങളിലും പരിപ്പുവർഗ്ഗങ്ങളിലും നാരുകൾ (fiber), പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളെ ബലമുള്ളതാക്കുന്നു.