ദിവസവും ബദാം കഴിച്ചാൽ സംഭവിക്കുന്നത്; അറിയാം ഈ അത്ഭുത ഗുണങ്ങൾ
ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഇ, പ്രോട്ടീൻ, ഹെൽത്തി ഫാറ്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഈ ചെറിയ വിത്ത്.
health Jul 03 2026
Author: Reshma Vijayan Image Credits:Getty
Malayalam
ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു
ബദാമിലടങ്ങിയ നാരുകൾ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ഇതുവഴി മലബന്ധം ഉൾപ്പെടെയുള്ള ഉദരപ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.
Image credits: Getty
Malayalam
ഹൃദയാരോഗ്യത്തിന് നല്ലത്
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ മെചപ്പെടുത്താനും ബദാം കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മർദം നിയന്ത്രിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും.
Image credits: Getty
Malayalam
വിറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും
വിറ്റമിൻ ഇ യും മറ്റ് ആന്റി ഓക്സിഡന്റുകളും ബദാമിൽ ധാരാളമുണ്ട്. ബദാമിലടങ്ങിയ പോഷകങ്ങൾ രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ഹെൽത്തി ഏജിങ്ങിനു സഹായിക്കുകയും ചെയ്യും.
Image credits: Getty
Malayalam
ചർമ്മത്തിനും തലമുടിക്കും
ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ബദാമിൽ മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുണ്ട്. ഇവ എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ഓർമ്മശക്തി മെച്ചപ്പെടുന്നു
തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന റൈബോഫ്ലേവിൻ, എൻ–കാർണിറ്റൈൻ തുടങ്ങിയ പോഷകങ്ങൾ ബദാമിലുണ്ട്. ബദാം പതിവായി കഴിക്കുന്നത് ഓർമശക്തി മെച്ചപ്പെടുത്തും.
Image credits: Getty
Malayalam
ഇൻസുലിന്‍റെ പ്രവർത്തനം
ഇൻസുലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാമിലടങ്ങിയ മഗ്നീഷ്യം സഹായിക്കും.
Image credits: Getty
Malayalam
ബദാം
ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് മികച്ച ഒരു ഭക്ഷണമാണ് ബദാം.