Malayalam

അകാലനര മാറ്റാൻ ഇതാ സിമ്പിൾ ടിപ്സ്

അകാലനര മാറ്റാൻ ഇതാ സിമ്പിൾ ടിപ്സ്

Malayalam

കറിവേപ്പില

കറിവേപ്പില എടുത്ത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. കറിവേപ്പില ഇരുണ്ടതാകുന്ന വരെ ചൂടാക്കുക. ഇതിനുശേഷം, എണ്ണ തണുപ്പിച്ച് ആവശ്യമുള്ളിടത്ത് മുടിയില്‍ പുരട്ടുക. ശേഷം കഴുകിക്കളയുക.

Image credits: Freepik
Malayalam

കട്ടന്‍ ചായ

മുടിയുടെ നിറം വര്‍ധിപ്പിക്കാന്‍ മികച്ചതാണ് കട്ടന്‍ചായ. കട്ടന്‍ചായ ഉപയോ​ഗിച്ച് തലമുടി കഴുകുക. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും തലയില്‍ കട്ടന്‍ ചായ തേച്ചിടുക. ശേഷം കഴുകി കളയുക.

Image credits: Freepik
Malayalam

വാൾനട്ട്

കുറച്ച് വാൾനട്ട് ഷെല്ലുകള്‍ ചതച്ച് 30 മിനുട്ട് വെള്ളത്തില്‍ തിളപ്പിക്കുക. ഈ ദ്രാവകം ഉപയോ​ഗിച്ച് തല കഴുകുക. മുടിയുടെ നിറം കടും തവിട്ട് നിറമാക്കാന്‍ സഹായകമാണ്.

Image credits: Getty
Malayalam

മൈലാഞ്ചി പൊടി

കുറച്ച് മൈലാഞ്ചി പൊടി രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഈ മിശ്രിതം തലമുടിയിലും പുരട്ടി കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കഴുകി കളയുക.

Image credits: social media
Malayalam

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിന്റെ തൊലികള്‍ വെള്ളത്തില്‍ തിളപ്പിക്കുക. തൊലികള്‍ മാറ്റി വെള്ളം മാത്രം അരിച്ചെടുക്കുക. ഉരുളക്കിഴങ്ങ് തൊലിയുടെ വെള്ളം മുടിയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകുക.

Image credits: Social Media
Malayalam

കാപ്പി പൊടി

മുടിയില്‍ കാപ്പി പൊടി പുരട്ടി കുറച്ച് കഴിഞ്ഞ് വെള്ളത്തില്‍ കഴുകുക. ഇത് മുടി നരയ്ക്കുന്നത് തടയും.

Image credits: Getty

പല്ലുകളെ ബലമുള്ളതായി നിലനിർത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, കാരണം

ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ