ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങൾ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഫോളേറ്റ് അടങ്ങിയ കിവിപ്പഴം വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കിവി പതിവായി കഴിക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും.
ചിയ സീഡിൽ മഗ്നീഷ്യം, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.
തൈരും മറ്റ് വിവിധ പാലുൽപ്പന്നങ്ങളും ഉത്കണ്ഠ കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്, കാരണം അവയിൽ അമിനോ ആസിഡ് ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയിട്ടുണ്ട്.
ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ വർദ്ധനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറികൾ ശരീരത്തിൽ സന്തോഷ ഹോർമോണുകൾ പുറപ്പെടുവിക്കും. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാലും ഇവ സമ്പുഷ്ടമാണ്.
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും ആന്റീഡിപ്രസന്റുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റ് മനസ്സിനും ശരീരത്തിനും പല വിധത്തിൽ ഗുണം ചെയ്യും. ഇതിൽ മഗ്നീഷ്യം, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഉത്കണ്ഠ കുറയ്ക്കുന്നു.
ഉത്കണ്ഠ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ മറ്റൊരു സൂപ്പർഫുഡാണ് അവക്കാഡോ. ഇതിൽ ബി വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, നാരുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
മുട്ടയിൽ മഗ്നീഷ്യത്തിന്റെയും സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനത്തിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും സഹായിക്കുന്ന വിവിധ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
ഇലക്കറികളിൽ ബി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ലെറ്റൂസ്, കാബേജ്, ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികൾ ബി വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ്.
ചിക്കൻ ബി വിറ്റാമിനുകളുടെയും ട്രിപ്റ്റോഫാൻ അമിനോ ആസിഡിന്റെയും മികച്ച ഉറവിടമാണ്. ഇവ രണ്ടും ഉത്കണ്ഠ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.