തെെര് പതിവായി കഴിക്കുന്നത് കുടൽ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളുടെ അളവ് എളുപ്പം കൂട്ടും. കാരണം ജീവനുള്ള പ്രോബയോട്ടിക്കുകൾ ധാരാളം തെെരിലുണ്ട്.
Image credits: Pinterest
Malayalam
വാഴപ്പഴം
വാഴപ്പഴം കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അവയിൽ പ്രകൃതിദത്ത നാരുകളും പ്രതിരോധശേഷിയുള്ള അന്നജവും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിളിൽ പ്രകൃതിദത്ത പ്രീബയോട്ടിക് നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകൾ കൂട്ടാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ചിയ സീഡ്
ചിയ സീഡ് കുടലിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. രണ്ട് ടേബിൾ സ്പൂൺ ചിയ സീഡിൽ ഏകദേശം 10 ഗ്രാം നാരുകൾ നൽകുന്നു. ഇത് ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Asianet News
Malayalam
ഫ്ളാക്സ് സീഡ്
ഫ്ളാക്സ് സീഡ് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കുകയും ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
നട്സും വിത്തുകളും
നട്സും വിത്തുകളും കുടലിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണങ്ങളാണ്. മൈക്രോബയോമിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുകയും മികച്ച ദഹന പ്രക്രിയ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.