വയറു വീർക്കുന്നതും ഗ്യാസ് പ്രശ്‌നവും? ഈ 2 പാനീയം ആശ്വാസം നൽകും
health Apr 03 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഈ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ഒരു പാനീയം കഴിച്ചാലോ?
ഏത് ഭക്ഷണം കഴിച്ചാലും എപ്പോഴും വയർ വീർക്കുന്നതും ഗ്യാസ് പ്രശ്നവും പലരിലും കാണുന്ന പ്രശ്നമാണ്. ഈ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ഒരു പാനീയം കഴിച്ചാലോ?
Image credits: Getty
Malayalam
ആരോഗ്യകരമായ പാനീയം ഗ്യാസ് പ്രശ്നം എളുപ്പം അകറ്റും.
വീട്ടിലെ തന്നെ ചില ചേരുവകൾ ചേർത്തുള്ള ഒരു ആരോഗ്യകരമായ പാനീയം ഗ്യാസ് പ്രശ്നം എളുപ്പം അകറ്റും.
Image credits: Social media
Malayalam
നാരങ്ങ നീര്, കുരുമുളക്, കായം
നാരങ്ങ നീര്, കുരുമുളക്, കായം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും. ഏതാനും മിനിറ്റുകൾക്കുള്ളിൽ അസ്വസ്ഥത കുറയ്ക്കാൻ സഹായിച്ചേക്കാം.
Image credits: Social media
Malayalam
നാരങ്ങയുടെ നീര്, കായം, കുരുമുളക് പൊടി
അര കപ്പ് വെള്ളം ചൂടാക്കി അര നാരങ്ങയുടെ നീര്, ഒരു നുള്ള് കായം, ഒരു നുള്ള് കുരുമുളക് പൊടി എന്നിവ ചേർക്കുക. ചേരുവകൾ അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കുക.ശേഷം കുടിക്കുക.
Image credits: pinterest
Malayalam
കായത്തിലെ ഫെറുലിക് ആസിഡ് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നു
കായത്തിലെ ഫെറുലിക് ആസിഡ് പോലുള്ള സംയുക്തങ്ങൾ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിലൂടെയും കുടൽ പേശികളെ വിശ്രമിക്കുന്നതിലൂടെയും ദഹനത്തെ സഹായിക്കുന്നു.
Image credits: Getty
Malayalam
കുരുമുളക്
നാരങ്ങ നീര് ആസിഡ് ഉത്പാദനം വർദ്ധിപ്പിച്ച് ദഹനത്തെ സഹായിക്കും. അതേസമയം കുരുമുളക് വാതക രൂപീകരണം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ദഹനാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഈ പാനീയത്തിലെ ആന്റി-സ്പാസ്മോഡിക് ഗുണങ്ങൾ ദഹനക്കേട് കുറയ്ക്കാനും, മൊത്തത്തിലുള്ള ദഹനാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.