Malayalam

വായിലെ ക്യാൻസർ നേരത്തെ തിരിച്ചറിയാൻ ഇതാ ചില മാർ​ഗങ്ങൾ

ക്യാൻസറുകളിൽ ഏറ്റവും അപകടകാരിയാണ് വായിലെ ക്യാൻസർ. വായിലെയോ തൊണ്ടയിലെയോ കോശങ്ങളിലാണ് ഓറൽ കാൻസർ അഥവാ വായിലെ ക്യാൻസർ വികസിക്കുന്നത്.

Malayalam

സ്ഥിരവും വേദനയില്ലാത്തതുമായ ചുവപ്പ്/വെള്ള പാടുകൾ

പലപ്പോഴും സ്ഥിരവും വേദനയില്ലാത്തതുമായ ചുവപ്പ്/വെള്ള പാടുകൾ അല്ലെങ്കിൽ രക്തസ്രാവമുള്ളതും രണ്ടാഴ്ചയ്ക്കുള്ളിൽ സുഖപ്പെടാത്തതുമായ വ്രണങ്ങളായി കാണപ്പെടുന്നു.

Image credits: Getty
Malayalam

നേരത്തെയുള്ള കണ്ടെത്തൽ അതിജീവന നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുന്നു.

പ്രധാനമായും പുകയില, മദ്യം എന്നിവയുടെ ഉപയോ​ഗത്തെ തുടർന്നാണ് വായിലെ ക്യാൻസർ കൂടുതലും കാണുന്നത്. നേരത്തെയുള്ള കണ്ടെത്തൽ അതിജീവന നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുന്നു.

Image credits: Pinterest
Malayalam

വായിലെ ക്യാൻസർ വളരെ പെട്ടെന്ന് ഉണ്ടാകുന്നതല്ല.

വായിലെ ക്യാൻസർ വളരെ പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് ക്രമേണ വികസിക്കുന്ന ഒന്നാണ്… ഡോ. അങ്കുർ ബഹൽ പറയുന്നു.

Image credits: our own
Malayalam

സ്വയം പരിശോധനയിലൂടെ രോ​ഗം നേരത്തെ തിരിച്ചറിയാം

വായിലെ ക്യാൻസർ ഏറെ അപകടകാരിയാണ്. പതിവായി നടത്തുന്ന സ്വയം പരിശോധനയിലൂടെ രോ​ഗം നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഡോ. അങ്കുർ പറയുന്നു.

Image credits: Getty
Malayalam

നിറത്തിലോ ഘടനയിലോ ആകൃതിയിലോ മാറ്റങ്ങൾ വന്നാൽ

നിറത്തിലോ ഘടനയിലോ ആകൃതിയിലോ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങൾ ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുക. 

Image credits: Getty
Malayalam

മുഴകൾ, കട്ടിയുള്ള ഭാഗങ്ങൾ എന്നിവ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക

നിങ്ങളുടെ വായ വിശാലമായി തുറന്ന് ഓരോ കവിൾ ഓരോന്നായി വശത്തേക്ക് വലിക്കുക. മുഴകൾ, കട്ടിയുള്ള ഭാഗങ്ങൾ എന്നിവ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക. 

Image credits: freepik
Malayalam

മോണയിലെ പ്രശ്നങ്ങൾ അവഗണിക്കരുത്.

വീക്കം, അസാധാരണമായ രക്തസ്രാവം അല്ലെങ്കിൽ നിറവ്യത്യാസം എന്നിവ പരിശോധിക്കുക. മോണയിലെ പ്രശ്നങ്ങൾ പലപ്പോഴും പല്ലുമായി ബന്ധപ്പെട്ടതാണെങ്കിലും സ്ഥിരമായ അസാധാരണത്വങ്ങൾ അവഗണിക്കരുത്.

Image credits: freepik
Malayalam

ലക്ഷണങ്ങൾ‌ കണ്ടാൽ പരിശോധന നടത്തി ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുക

വെളുത്തതോ ചുവന്നതോ ആയ പാടുകൾ,  സുഖപ്പെടാത്ത വ്രണം, മുഴ അല്ലെങ്കിൽ കട്ടിയുള്ള ഭാഗം എന്നിവ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തി ക്യാൻ‌സർ അല്ലെന്ന് ഉറപ്പ് വരുത്തുക.

Image credits: Pinterest

മുടി കരുത്തോടെ വളരാൻ തെെര് ; ഉപയോ​ഗിക്കേണ്ട വിധം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ