ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ അമിതമായ മുടി കൊഴിച്ചിലിനെ നിസാരമായി കാണേണ്ട.
Image credits: Getty
Malayalam
ചര്‍മ്മ പ്രശ്നങ്ങള്‍
ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, ചെതുമ്പൽ പോലെയുള്ള പാടുകൾ, പ്രത്യേകിച്ച് കണ്ണുകൾ, മൂക്ക്, വായ എന്നിവയ്ക്ക് ചുറ്റുമുള്ള പാടുകള്‍ ചിലപ്പോള്‍ ബയോട്ടിൻ കുറവിന്‍റെ മറ്റൊരു ലക്ഷണമാകാം.
Image credits: Getty
Malayalam
പെട്ടെന്ന് പൊട്ടുന്ന നഖങ്ങൾ
ബയോട്ടിന്‍റെ കുറവ് മൂലം നഖങ്ങളുടെ ആരോഗ്യവും മോശമാകാം. ഇത് നിങ്ങളുടെ നഖങ്ങളെ ദുർബലവും പെട്ടെന്ന് പൊട്ടുന്നതുമാക്കുകയും ചെയ്യും.
Image credits: Getty
Malayalam
അമിത ക്ഷീണം
ബയോട്ടിൻ കുറവ് മൂലം നിങ്ങളുടെ ഊർജനില താഴ്ന്ന് തുടരുകയും എല്ലായ്‌പ്പോഴും അലസതയും ക്ഷീണവും അനുഭവപ്പെടുകയും ചെയ്‌തേക്കാം.
Image credits: Getty
Malayalam
കൈ- കാലുകളിലെ മരവിപ്പ്
ബയോട്ടിൻ കുറവ് മൂലം കൈ- കാലുകളില്‍ മരവിപ്പ് ഉണ്ടാകാം. കാരണം നിങ്ങളുടെ ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പല പ്രവർത്തനങ്ങളെയും ബയോട്ടിൻ സഹായിക്കുന്നു. ഇതിന്‍റെ കുറവ് മൂലം മരവിപ്പ് ഉണ്ടാകാം.
Image credits: Getty
Malayalam
ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
മുട്ട, മധുരക്കിഴങ്ങ്, മഷ്റൂം, ചീര, സോയാ ബീന്‍സ്, റെഡ് മീറ്റ്, നട്സ്, വിത്തുകള്‍, ചീസ് തുടങ്ങിയവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട ബയോട്ടിന്‍ ലഭിക്കും.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.