ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോളുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
സൂര്യകാന്തി വിത്ത്
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് സൂര്യകാന്തി വിത്ത്. ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
തക്കാളി
പ്രായവുമായി ബന്ധപ്പെട്ട തലച്ചോറിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു. തക്കാളി പതിവായി കഴിക്കുന്നത് ഓർമ്മ ശക്തി കൂട്ടുന്നു
Image credits: freepik
Malayalam
ബ്രോക്കോളി
തലച്ചോറിന് ആരോഗ്യം നൽകുന്ന വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ബ്രോക്കോളിയിൽ ധാരാളമുണ്ട്.
Image credits: social media
Malayalam
വാൽനട്ട്
വാൽനട്ട് തലച്ചോറിന് നല്ലതാണ്. കാരണം അവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
ബെറികളിൽ ഫ്ലേവനോയ്ഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബെറികൾക്ക് അവയുടെ തിളക്കമുള്ള നിറം നൽകുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റുകൾ, മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
പാലക്ക് ചീര
ചീര പോലുള്ള ഇലക്കറികളിൽ വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.