Malayalam

മുടി കരുത്തോടെ വളരാൻ തെെര് ; ഉപയോ​ഗിക്കേണ്ട വിധം

മുടി കരുത്തോടെ വളരാൻ ഏറ്റവും മികച്ചതാണ് തെെര്. ഉയർന്ന പ്രോട്ടീൻ, കാൽസ്യം, ലാക്റ്റിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ താരൻ അകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും തെെര് സഹായകമാണ്.

Malayalam

തൈര് കൊണ്ടുള്ള ഹെയർ മാസ്‌ക്

തൈര് കൊണ്ടുള്ള ഹെയർ മാസ്‌ക് പതിവായി ഉപയോഗിക്കുന്നത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കുകയും മുടിയെ ആഴത്തിൽ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മുടിക്ക് സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം നൽകുന്നു.

തെെരിലെ ലാക്റ്റിക് ആസിഡ് തലയോട്ടിയെ വൃത്തിയാക്കുകയും അഴുക്കും അധിക എണ്ണയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് മുടിക്ക് സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം നൽകുന്നു.

Image credits: Pinterest
Malayalam

മുട്ടയുടെ വെള്ളയും അൽപം തെെരും

ഒരു മുട്ടയുടെ വെള്ളയും അൽപം തെെരും യോജിപ്പിച്ച് തലയിലിടുക. ഹെയർ മാസ്ക് പുരട്ടി 20-30 മിനിറ്റ് നേരം വയ്ക്കുക. ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

Image credits: Pinterest
Malayalam

തെെരും ഒരു ടീസ്പൂൺ കടലമാവും

അരകപ്പ് തെെരും ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂൺ ഒലീവ് ഓയിലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. 

Image credits: Pinterest
Malayalam

തെെര് 1 കപ്പ്, നെല്ലിക്ക ഉണക്കി പൊടിച്ചത് 2 ടീസ്പൂണ്‍

തെെര് 1 കപ്പ്, നെല്ലിക്ക ഉണക്കി പൊടിച്ചത് 2 ടീസ്പൂണ്‍ കൂടി ഒരു ബൗളില്‍ നല്ല പോലെ മിക്സ് ചെയ്യുക. ശേഷം 10 മിനിറ്റ് മുടിയില്‍ തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാല്‍  കഴുകുക.

Image credits: Pinterest
Malayalam

നാരങ്ങ നീരിലേക്ക് അൽപം തെെര്

രണ്ട് സ്പൂൺ നാരങ്ങ നീരിലേക്ക് അൽപം തെെര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക.

Image credits: Pinterest

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

ശരീരഭാരം പെട്ടെന്ന് കുറയുന്നത് ഈ ക്യാൻസറിന്റെ ലക്ഷണം