ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട സൂപ്പർ ഫുഡുകൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ
health Apr 01 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഇലക്കറികൾ
വിറ്റാമിനുകൾ, ധാതുക്കൾ, നൈട്രേറ്റുകൾ എന്നിവ ധാരാളം ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറികൾ
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ (ആന്തോസയാനിനുകൾ) അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു.
Image credits: Getty
Malayalam
മത്സ്യം
സാൽമൺ, അയല, മത്തി, ട്യൂണ എന്നിവയിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
Image credits: Getty
Malayalam
നട്സും വിത്തുകളും
വാൽനട്ട്, ബദാം, ചിയ വിത്തുകൾ, ചണവിത്ത് എന്നിവ ആരോഗ്യകരമായ കൊഴുപ്പും നാരുകളും നൽകുന്നു.
Image credits: Getty
Malayalam
ഓട്സ്
ലയിക്കുന്ന നാരുകളുടെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് ഓട്സ്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചിയ സീഡ്
ചിയ സീഡിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും കൂടുതലാണ്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഫ്ളാക്സ് സീഡുകൾ
ലിഗ്നാനുകളുടെയും ലയിക്കുന്ന നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. മോശം കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം ലയിക്കുന്ന നാരുകളാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
അവക്കാഡോ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അവക്കാഡോകളിൽ കൂടുതലാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു.