Malayalam

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

പ്രമേഹം നേരത്തെ തിരിച്ചറിയുന്നതും ചികിത്സ ചെയ്യുന്നതും രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

Malayalam

മുറിവുകൾ ഉണങ്ങാതിരിക്കുക

ചെറിയ മുറിവുകൾ പോലും ദിവസങ്ങളോളം ഉണങ്ങാതിരിക്കുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. ഇത് ഒരിക്കലും അവഗണിക്കരുത്.

Image credits: Instagram
Malayalam

ക്ഷീണം അനുഭവപ്പെടുക

വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നതും പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്.

Image credits: iSTOCK
Malayalam

ഇടയ്ക്കിടെ മൂത്രമൊഴിക്കുക

സാധാരണയെക്കാളും അധികമായി മൂത്രമൊഴിക്കാൻ തോന്നുന്നത് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.

Image credits: our own
Malayalam

വിശപ്പ് ഉണ്ടാവുക

ഭക്ഷണം കഴിച്ചതിന് ശേഷവും ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നത് പ്രമേഹം ഉള്ളതിന്റെ ലക്ഷണമാണ്.

Image credits: Getty
Malayalam

ശരീരഭാരം കുറയുക

ഡയറ്റോ വ്യായാമമോ ചെയ്യാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്. ശരീരത്തിന് ശരിയായ രീതിയിൽ ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Image credits: Getty
Malayalam

ദാഹം

എപ്പോഴും ദാഹം അനുഭവപ്പെടുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. ശരീരത്തിൽ അമിതമായി ഫ്ലൂയിഡ് നഷ്ടപ്പെടുമ്പോഴാണ് വെള്ള ദാഹം ഉണ്ടാകുന്നത്.

Image credits: Freepik
Malayalam

ഇൻഫെക്ഷൻ ഉണ്ടാവുക

ചർമ്മത്തിലും മറ്റും ഇടയ്ക്കിടെ ഇൻഫെക്ഷൻ വരുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രമേഹം ഉയർന്ന് നിൽക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

Image credits: Getty

ഹൃദ്രോഗം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ

താരൻ അകറ്റാൻ ഇതാ 6 പൊടിക്കെെകൾ

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം