ചെറുതെന്ന് കരുതി നമ്മൾ അവഗണിക്കുന്ന ചില ലക്ഷണങ്ങൾ ഗുരുതരമായ രോഗങ്ങളിലേക്ക് എത്തിച്ചേക്കാം. ഹൃദ്രോഗം നേരത്തെ തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
health Jun 18 2026
Author: Ameena Shirin Image Credits:Getty
Malayalam
നെഞ്ചിലെ അസ്വസ്ഥത
നെഞ്ചിനുള്ളിൽ എന്തെങ്കിലും തങ്ങി നിൽക്കുന്നത് പോലെയോ ഇടയ്ക്കിടെ വേദന അനുഭവപ്പെട്ടാലോ മറ്റെന്തെങ്കിലും തരത്തിൽ അസ്വസ്ഥതകൾ ഉണ്ടെങ്കിലോ ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത്.
Image credits: Getty
Malayalam
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
ചെറിയ ജോലികൾ ചെയ്യുമ്പോൾ തന്നെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് ഹൃദ്രോഗ സാധ്യതയെ ചൂണ്ടിക്കാട്ടുന്നു. ശരിയായ രീതിയിൽ രക്തയോട്ടം നടക്കാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
Image credits: Getty
Malayalam
തളർച്ച അനുഭവപ്പെടുക
വിട്ടുമാറാത്ത ക്ഷീണം, തളർച്ച, ഊർജ്ജക്കുറവ് എന്നിവയെല്ലാം ഹൃദ്രോഗ സാധ്യതയുടെ ലക്ഷണങ്ങളാണ്. ഇതിനെ ഒരിക്കലും നിസ്സാരമായി കാണരുത്.
Image credits: Getty
Malayalam
കഴുത്തിലെയും നാടുവിലെയും വേദന
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ നെഞ്ചിൽ മാത്രം ഒതുങ്ങുന്നതല്ല. കഴുത്തിലെ വേദന, കൈകളിലെ വേദന, നടുവേദന എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്.
Image credits: Social Media
Malayalam
നെഞ്ചിടിപ്പ്
ഇടയ്ക്കിടെ നെഞ്ചിടിപ്പ് ഉണ്ടാകുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.
Image credits: Social Media
Malayalam
വീക്കം ഉണ്ടാവുക
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം രക്തയോട്ടം കുറയാനും ഇത് കാലുകളിൽ ഫ്ലൂയിഡ് അടിഞ്ഞുകൂടാനും കാരണമാകുന്നു. കാലുകളിൽ വീക്കം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് അവഗണിക്കരുത്.
Image credits: Getty
Malayalam
തലകറക്കം
തലച്ചോറിലേക്ക് ആവശ്യമായ രക്തം എത്തിക്കാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോൾ തലകറക്കം അനുഭവപ്പെടാം. ഇത് ഹൃദ്രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.