Author: Resmi Sreekumar Image Credits:social media
Malayalam
താരനെ നിയന്ത്രിക്കാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരം.
ശിരോചർമ്മത്തിൽ തൊലി അടരുന്നത് പോലെ തരിയായി കണ്ടുവരുന്ന പ്രശ്നമാണ് താരൻ എന്നത്. എന്നാൽ ഇവയെ നിയന്ത്രിക്കാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരം.
Image credits: Social media
Malayalam
ടീ ട്രീ ഓയിൽ
കുറച്ച് തുള്ളി ടീ ട്രീ ഓയിൽ അതെ അളവിൽ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് അതിലേക്ക് ഒരു കോട്ടൺ പാഡ് മുക്കുക. ഈ എണ്ണ തലയിൽ തേച്ച് പിടിപ്പിക്കുക. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം.
Image credits: Getty
Malayalam
വെളിച്ചെണ്ണ
തലയിൽ വെളിച്ചെണ്ണ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇത് ഒരു മണിക്കൂറോളം വച്ചതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും ചെയ്യുക.
Image credits: Getty
Malayalam
ഉള്ളി നീര്
ഉള്ളി നീര് എടുക്കുക തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ വച്ചതിനു ശേഷം കഴുകി കളയുക. ഉള്ളി നീര് ആഴ്ച്ചയിൽ രണ്ട് തവണ തലയിൽ പുരട്ടുക.
Image credits: Getty
Malayalam
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം തല നന്നായി തല മസാജ് ചെയ്യുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും തലയിൽ പുരട്ടാവുന്നതാണ്.
Image credits: Getty
Malayalam
ആര്യവേപ്പില
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ആര്യവേപ്പില താരൻ അകറ്റാൻ സഹായിക്കും. ആര്യവേപ്പില കൊണ്ടുള്ള വെള്ളം ഉപയോഗിച്ച് തല കഴുകുക.
Image credits: Instagram
Malayalam
ആവണക്കെണ്ണ
താരൻ അകറ്റാന്‍ ആഴ്ചയിൽ ഒരു ദിവസം ആവണക്കെണ്ണ ഉപയോഗിക്കാം. ഇത് ആന്റിമൈക്രോബിയൽ ഏജന്റ് ആയി പ്രവർത്തിക്കും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.