ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം
ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം
health Jul 04 2026
Author: Resmi Sreekumar Image Credits:Social media
Malayalam
ഫ്ളാക്സ് സീഡ്
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച സീഡാണ് ഫ്ളാക്സ് സീഡ്. ഇവയിൽ ലയിക്കുന്ന നാരുകളും ഒമേഗ-3 യും അടങ്ങിയിട്ടുണ്ട്.
Image credits: social media
Malayalam
ദിവസവും 1-2 ടേബിൾസ്പൂൺ പുതുതായി പൊടിച്ച ഫ്ളാസ്ക് സീഡ് കഴിക്കുക
ഫ്ളാക്സ് സീഡ് വീക്കം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്മൂത്തികൾ, ഓട്‌സ്, അല്ലെങ്കിൽ തൈര് എന്നിവയിൽ ചേർത്ത് ദിവസവും 1-2 ടേബിൾസ്പൂൺ പൊടിച്ച ഫ്ളാസ്ക് സീഡ് കഴിക്കുക.
Image credits: freepik
Malayalam
കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടും
നാരുകളാൽ സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡുകൾ. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടും.
Image credits: social media
Malayalam
തലച്ചോറിനെ സംരക്ഷിക്കും
ഫ്ളാക്സ് സീഡുകളിൽ ഒമേഗ 3 ചെയിൻ ഫാറ്റി ആസിഡുകൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്.
Image credits: Getty
Malayalam
കഴിക്കേണ്ട വിധം
ഒരു ടീസ്പൂണ്‍ ഫ്ളാക്സ് സീഡ് പൊടിച്ച് ചൂടുവെള്ളവുമായി യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
സാലഡിനൊപ്പമോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാം
പ്രാതലിൽ ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് പൊടിച്ച് സാലഡിനൊപ്പമോ സ്മൂത്തിയായോ ചേർത്ത് കഴിക്കാവുന്നതാണ്.