Malayalam

പ്രീ ഡയബറ്റിസ് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ‌

പ്രീ ഡയബറ്റിസ് ഉള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ‌

Malayalam

പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയാണ് പ്രീ ഡയബറ്റിസ്

പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയാണ് പ്രീ ഡയബറ്റിസ് എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കും. എന്നാൽ പ്രമേഹം എന്ന് പറയാനും പറ്റില്ല.

Image credits: our own
Malayalam

ആരോഗ്യകരമായ ജീവിതശൈലി പ്രമേഹ സാധ്യത കുറയ്ക്കും

ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രീ ഡയബറ്റിസ് ഭേദമാക്കാൻ സാധിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Image credits: our own
Malayalam

ജീവിതശൈലിയിലെ മാറ്റങ്ങൾ, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം

ജീവിതശൈലിയിലെ മാറ്റങ്ങൾ, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവയിലൂടെ പ്രീ ഡയബറ്റിസ് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. 

Image credits: our own
Malayalam

പ്രീ ഡയബറ്റിസ്

പ്രീ ഡയബറ്റിസ് ഭാവിയിൽ പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Image credits: Freepik
Malayalam

പ്രീ ഡയബറ്റിസ് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ശരീരഭാരത്തിന്റെ 10–15% കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. പ്രീ ഡയബറ്റിസ് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ പാനീയങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കുക.

പഞ്ചസാര അടങ്ങിയ പാനീയങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കുക. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്.

Image credits: Getty
Malayalam

സോഫ്റ്റ് ഡ്രിങ്കുകൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ, മധുരപലഹാരങ്ങൾ,

സോഫ്റ്റ് ഡ്രിങ്കുകൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ, മധുരപലഹാരങ്ങൾ, മിഠായികൾ, കേക്കുകൾ, മധുരപലഹാരങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുക

പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

Image credits: Social Media
Malayalam

മൈദ, പാസ്ത, ബിസ്കറ്റ്, കേക്കുകൾ

വെളുത്ത അരി, മൈദ, പാസ്ത, ബിസ്കറ്റ്, കേക്കുകൾ എന്നിവയിൽ നാരുകൾ കുറവായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയരാൻ കാരണമാകുന്നു.

Image credits: Freepik
Malayalam

ചിപ്‌സ്, ഫ്രെ‍ഞ്ച് ഫ്രെെസ്, സമൂസ, ബർഗറുകൾ ഒഴിവാക്കുക

ചിപ്‌സ്, ഫ്രെ‍ഞ്ച് ഫ്രെെസ്, സമൂസ, ബർഗറുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പും കലോറിയും കൂടുതലാണ്.

Image credits: Printerest
Malayalam

ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നു.

ഇൻസുലിൻ പ്രതിരോധം വഷളാക്കുകയും ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യും.

Image credits: Getty
Malayalam

റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ബിസ്കറ്റുകൾ

റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവയിൽ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ചേരുവകൾ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുക ചെയ്യും.

Image credits: Getty
Malayalam

മാമ്പഴം, മുന്തിരി, വാഴപ്പഴം എന്നിവയിൽ മധുരം കൂടുതലാണ്

പഴങ്ങൾ ആരോഗ്യകരമാണ്. പക്ഷേ മാമ്പഴം, മുന്തിരി, വാഴപ്പഴം പോലുള്ള ചിലതിൽ സ്വാഭാവികമായും പഞ്ചസാര കൂടുതലാണ്. അതിനാൽ പ്രീ ഡയബറ്റിസ് ഉണ്ടെങ്കിൽ ഇവ മിതമായി കഴിക്കണം.

Image credits: Getty

എപ്പോഴും കണ്ണ് തുടിക്കാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 10 പഴങ്ങൾ

ദിവസവും ഗ്രാമ്പൂ വെള്ളം കുടിച്ചാല്‍ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

തേൻ കഴിച്ചാൽ അമിതവണ്ണം കുറയുമോ?