ആരോഗ്യകരമായ ഭക്ഷണം ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുക ചെയ്യുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം.
വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കം തടയുകയും ചെയ്തേക്കാം.
വെണ്ണ പോലുള്ള പൂരിത കൊഴുപ്പുകൾക്ക് പകരം ഒലിവ് ഓയിൽ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫൈബറും പെക്റ്റിനും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഓറഞ്ച് ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ പാലക്ക് ചീര ധമനികളെ സംരക്ഷിക്കാനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
സസ്യ പിഗ്മെന്റായ ലൈക്കോപീൻ തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ കുറവ് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
കൊളസ്ട്രോള്‍ കൂടുതലാണോ? ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം
വൃക്കകളെ കാക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
ശരീരത്തില്‍ പ്രോട്ടീൻ കുറഞ്ഞാല്‍ കാണുന്ന ലക്ഷണങ്ങള്‍
വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക