ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. മദ്യം, മോശം ജീനുകൾ, മറ്റ് ജീവിതശൈലി ഘടകങ്ങൾ എന്നിവ വൃക്കകളുടെ പ്രവർത്തനം കാലക്രമേണ തകരാറിലായേക്കാം.
health Nov 12 2025
Author: Resmi Sreekumar Image Credits:Getty
Malayalam
ക്യാബേജ്
കാബേജിൽ കുറഞ്ഞ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ അത് വൃക്കകളെ സംരക്ഷിക്കുന്നു. മാത്രമല്ല, ഇത് വിറ്റാമിൻ കെ, സി എന്നിവയ്‌ക്കൊപ്പം ഫൈബറും ഫോളേറ്റും നൽകുന്നു.
Image credits: social media
Malayalam
ചുവന്ന മുന്തിരി
ചുവന്ന മുന്തിരിയിൽ പോളിഫെനോൾ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വൃക്കയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഇത് വൃക്ക കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
വെള്ളരിക്ക
വെള്ളരിക്കയുടെ സ്വാഭാവിക ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് സുരക്ഷിതമായി വെള്ളരിക്ക കഴിക്കാം.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് . പതിവായി ബ്ലൂബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കരോഗം വരാനുള്ള സാധ്യത കുറവാണ്.
Image credits: Getty
Malayalam
ആപ്പിൾ
വിറ്റാമിനുകളും നാരുകളും അടങ്ങിയ ആപ്പിൾ വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു.