Malayalam

ശരീരത്തില്‍ പ്രോട്ടീൻ കുറഞ്ഞാല്‍ കാണുന്ന ലക്ഷണങ്ങള്‍

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

പേശി വേദന, പേശികള്‍ ദുര്‍ബലമാവുക

പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, മസില്‍ കുറവ് എന്നിവയും പ്രോട്ടീന്‍ കുറവു മൂലമുണ്ടാകാം.

Image credits: Getty
Malayalam

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം

പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. അതുപോലെ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം.

Image credits: Getty
Malayalam

അമിത ക്ഷീണവും തളര്‍ച്ചയും

ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.

Image credits: Getty
Malayalam

നഖത്തിന്‍റെ ആരോഗ്യം മോശമാവുക

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാം.

Image credits: Getty
Malayalam

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

രോഗ പ്രതിരോധശേഷി കുറയുക

ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.

Image credits: Getty
Malayalam

പഞ്ചസാരയോടും ജങ്ക് ഫുഡിനോടും ആസക്തി

പഞ്ചസാരയോടും ജങ്ക് ഫുഡിനോടും ആസക്തി തോന്നുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം.

Image credits: Getty

വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക

കരളിലെ ക്യാൻസർ ; ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ

ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന മൂന്ന് ഡ്രെെ ഫ്രൂട്ട്സുകൾ