ഇലക്കറികളിൽ പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഇവ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റമിൻ സിയുടെ സാന്നിധ്യം കൂടുതലാണ്. ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്ന അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
സാൽമൺ മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ള സാൽമൺ മത്സ്യം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഓട്സ്
ഓട്സിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും.
Image credits: Freepik
Malayalam
വാൾനട്ട്
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ടുകൾ.
Image credits: Getty
Malayalam
മഞ്ഞൾ
കുർക്കുമിൻ അടങ്ങിയിരിക്കുന്നതിനാലും ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാലും മഞ്ഞൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.