മുടിയുടെ വളർച്ചയും ശക്തിയും പ്രധാനമായും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കും.
ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശക്തവും ആരോഗ്യകരവുമായ മുടിയിഴകളെ പിന്തുണയ്ക്കാൻ സഹായിക്കും.
Image credits: social media
Malayalam
നെല്ലിക്ക
മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും പൊട്ടൽ കുറയ്ക്കുന്നതിനും, അകാല നര തടയുന്നതിനും നെല്ലിക്ക മികച്ചതാണ്.
Image credits: Getty
Malayalam
കറിവേപ്പില
ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, ബി, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ കറിവേപ്പില നരയെ തടയുന്നതിനും മുടിയെ കരുത്തുള്ളതും ആക്കുന്നു.
Image credits: Getty
Malayalam
ഉലുവ
ഉലുവയിൽ പ്രോട്ടീൻ, നിക്കോട്ടിനിക് ആസിഡ്, ലെസിതിൻ എന്നിവ അടങ്ങിയിട്ടുണ്ട്. താരൻ, വരൾച്ച എന്നിവയെ ഫലപ്രദമായി ചെറുക്കാൻ ഇവയ്ക്ക് കഴിവുണ്ട്.
Image credits: Getty
Malayalam
പാലക്ക് ചീര
ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ പാലക്ക് ചീര തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുക ചെയ്യുന്നു.
Image credits: Getty
Malayalam
വെള്ളകടല
ശക്തവും കട്ടിയുള്ളതുമായ മുടിക്കും മുടി കൊഴിച്ചിൽ തടയുന്നതിനും അത്യാവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി6 എന്നിവ വെള്ളകടലയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Meta AI
Malayalam
വാൾനട്ട്
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും സ്വാഭാവിക തിളക്കം നൽകാനും, മുടിയുടെ വരൾച്ച തടയാനും സഹായിക്കുന്നു.
Image credits: Sociall media
Malayalam
ഫ്ളാക്സ് സീഡ്
തലയോട്ടിയിൽ ജലാംശം നിലനിർത്താനും, വീക്കം കുറയ്ക്കാനും, സ്വാഭാവികമായി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകൾ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്.