Malayalam

മലബന്ധത്തിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ

മലബന്ധത്തിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ

Malayalam

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ മലബന്ധത്തിന് ഗണ്യമായി കാരണമാകുന്നു. അനാരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലുള്ളതും പലപ്പോഴും ഉപ്പ് കൂടുതലുള്ളതുമായ അവ ശരീരം ദഹിക്കാൻ കൂടുതൽ സമയമെടുക്കും.

Image credits: Getty
Malayalam

റെ‍ഡ് മീറ്റ്

ചുവന്ന മാംസം ദഹനവ്യവസ്ഥയെ വളരെയധികം ബാധിക്കുന്നു. ഇതിലെ ഉയർന്ന കൊഴുപ്പ് ഉള്ളടക്കം, ശക്തമായ പ്രോട്ടീൻ നാരുകൾ, ഇരുമ്പിന്റെ അളവ് എന്നിവ മലബന്ധത്തിന് കാരണമാകും.

Image credits: Getty
Malayalam

പേസ്ട്രികൾ, കുക്കികൾ, കപ്പ് കേക്കുകൾ

പേസ്ട്രികൾ, കുക്കികൾ, കപ്പ് കേക്കുകൾ പോലുള്ളവയിൽ നാരുകളും ദ്രാവകങ്ങളും കുറവും കൊഴുപ്പും കൂടുതലാണ്. ഇവ മലബന്ധം ഉണ്ടാക്കാം.

Image credits: Getty
Malayalam

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ് മലബന്ധത്തിന് കാരണമാകുന്നു. ഇത് അമിതമായി കഴിക്കുന്നത് മലം കട്ടിയുള്ളതും വരണ്ടതുമാകുന്നതിന് കാരണമായേക്കാം. നാരുകൾ കുറഞ്ഞ മൈദ കൊണ്ടാണ് ബ്രെഡ് തയ്യാറാക്കുന്നത്.

Image credits: social media
Malayalam

ചിപ്സ്

ഉരുളക്കിഴങ്ങ് ചിപ്‌സിൽ നാരുകൾ കുറവാണ്, കൊഴുപ്പ് കൂടുതലാണ്, അവശ്യ പോഷകങ്ങളും ഇല്ല. വലിയ അളവിൽ ചിപ്‌സ് കഴിക്കുന്നത് മനലബന്ധത്തിനും ശരീരഭാരം കൂടാനും സഹായിക്കും.

Image credits: Pinterest
Malayalam

മദ്യം

മദ്യം ശരീരത്തെ നിർജ്ജലീകരണം ചെയ്തും കുടൽ പേശികളുടെ സങ്കോചങ്ങളെ മന്ദഗതിയിലാക്കിയുമാണ് മലബന്ധത്തിന് കാരണമാകുന്നത്.

Image credits: Getty

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിച്ചോളൂ, ​ലഭിക്കും ഈ ​ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം

വായ്‌നാറ്റം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് വഴികൾ

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ