വീടിനുള്ളിലും പുറത്തും നിൽക്കാൻ കഴിയാത്തത്ര ചൂടാണിപ്പോൾ. സൂര്യതാപം ഏൽക്കുന്നത് തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
ചൂട് സമയങ്ങളിൽ നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
രാവിലെ 11 മുതൽ വൈകുന്നേരം 4 മണി വരെ വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം. ഇത് സൂര്യതാപം ഏൽക്കാനുള്ള സാധ്യത കൂട്ടുന്നു.
ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, സൺഗ്ലാസ്, കുട എന്നിവ ഉപയോഗിക്കാം. ഇത് ചൂട് നേരിട്ടേൽക്കുന്നതിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
ചൂട് സമയങ്ങളിൽ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ ചൂട് തങ്ങി നിൽക്കുന്നതിനെ തടയുന്നു.
ചൂട് സമയത്ത് തണുപ്പുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചൂട് കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാം.
ഇടയ്ക്കിടെ മുഖവും കൈകളും കഴുകുന്നത് ചൂട് തങ്ങി നിൽക്കുന്നതിനെ തടയുകയും ശരീരത്തിൽ തണുപ്പ് നിലനിർത്തുകയും ചെയ്യുന്നു.
ചൂട് സമയങ്ങളിൽ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിർജ്ജലീകരണം ഉണ്ടാവുന്നതിനെ തടയാൻ സഹായിക്കും.
കഫീൻ, മദ്യം, ചെറിയ കുപ്പികളിൽ കിട്ടുന്ന ജ്യൂസ് എന്നിവ അമിതമായി കുടിക്കുന്നത് ഒഴിവാക്കണം. ഇത് നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാകുന്നു.
ഒരു ദിവസം എത്ര നെല്ലിക്ക കഴിക്കാം?
World Kidney Day 2026: വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ഇതാ ഏഴ് വഴികൾ
പഴത്തൊലി ഇനി മുതൽ കളയരുതേ, ചർമ്മവും മുടിയും അടിപൊളിയാക്കാം