Malayalam

ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?

ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ

Malayalam

നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം

ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. എങ്കിൽ പിന്നീട് ഉണ്ടാക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Image credits: our own
Malayalam

കൃത്യസമയത്ത് മൂത്രം ഒഴിക്കുക

ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിനും മൂത്രനാളിയുടേയും വൃക്കകളുടേയും ആരോഗ്യം നിലനിർത്തുന്നതിനും കൃത്യസമയത്ത് മൂത്രം ഒഴിക്കേണ്ടത് പ്രധാനമാണ്.

Image credits: our own
Malayalam

നിർജ്ജലീകരണം, മൂത്രസഞ്ചിയിൽ അണുബാധകൾ

ഈ ശീലം നിർജ്ജലീകരണം, മൂത്രത്തിൽ യൂറിക് ആസിഡ് പരലുകൾ, മൂത്രസഞ്ചിയിൽ അണുബാധകൾ എന്നിവയ്ക്ക് കാരണമാകും. 

Image credits: our own
Malayalam

ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

ദീർഘനേരം മൂത്ര‍സഞ്ചിയിൽ മൂത്രം പിടിച്ച് നിർത്തുന്നത് ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

Image credits: Pinterest
Malayalam

മൂത്രസഞ്ചിയുടെ പ്രവർത്തനം തകരാറിലായേക്കാം

കൂടുതൽ നേരം മൂത്രം പിടിച്ചുനിർത്തുന്നത് മൂലം മൂത്രസഞ്ചിയുടെ പ്രവർത്തനം തകരാറിലായേക്കാം. ഇത് ആവർത്തിച്ചുള്ള അണുബാധയ്ക്കും മൂത്രസഞ്ചിയിൽ കല്ലുകൾക്കും കാരണമാകും.

Image credits: Pinterest
Malayalam

വൃക്കകൾ തകരാറിലായേക്കാം.

കാലക്രമേണ, മൂത്രസഞ്ചിയിലെ മർദ്ദം സ്ഥിരമായി വർദ്ധിക്കുന്നത് മൂലം വൃക്കകൾ തകരാറിലായേക്കാം.

Image credits: Pinterest
Malayalam

പ്രമേഹരോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ശ്രദ്ധിക്കണം

പ്രമേഹരോഗികൾ, നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായ പുരുഷന്മാർ എന്നിവർ മൂത്രാശയ സങ്കീർണതകൾക്ക് ഏറ്റവും സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കണം.

Image credits: Pinterest

വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതിന്റെ 6 കാരണങ്ങൾ

മുടി തഴച്ച് വളരാൻ കറിവേപ്പില ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഏഴ് ഭക്ഷണങ്ങൾ

ശരീരത്തില്‍ ബയോട്ടിൻ കുറവാണോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍