Health
ഹോളി ആഘോഷിക്കുമ്പോൾ കണ്ണുകളുടെ ആരോഗ്യം മറക്കരുതേ
നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു.
ഹോളി ആഘോഷത്തിന്റെ രണ്ടാം ദിനത്തിലാണ് നിറങ്ങള്‍ പരസ്പരം വാരിയണിയുന്ന ആഘോഷങ്ങള്‍ നടക്കുന്നത്.
ഹോളി ദിനത്തിൽ എല്ലാവരും പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേരുകയും പരസ്പരം നിറങ്ങൾ വാരി വിതറി ആഘോഷിക്കുകയും ചെയ്യുന്നു.
ഹോളി ദിനത്തിൽ വിവിധ നിറങ്ങൾ വാരി വിതറുമ്പോൾ കണ്ണുകളെ കൂടി സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കണ്ണുകളിൽ ചൊറിച്ചിൽ, അസ്വസ്ഥത, അണുബാധ തുടങ്ങിയവയ്ക്ക് കാരണമായേക്കാം.
കണ്ണിൽ പൊടികൾ വീണാൽ കെെ കൊണ്ട് തിരുമ്മുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇത് അപകടകരമാണ്. തിരുമ്മുമ്പോൾ പൊടികൾ കണ്ണുകളിലേക്ക് കൂടുതൽ ആഴത്തിലേക്ക് പോകാം.
കണ്ണുകൾക്ക് ചുറ്റും എണ്ണ പുരട്ടിയാൽ നിറങ്ങൾ വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനും അത് സഹായിക്കുന്നു.
കണ്ണുകളിലെ പൊടി നീക്കം ചെയ്യാൻ മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ശുദ്ധവും ഇളം ചൂടുള്ളതുമായ വെള്ളത്തിൽ നന്നായി കഴുകുക എന്നതാണ്.
സുഹൃത്തുക്കളുടെ കൈകളിൽ നിറങ്ങൾ കണ്ടാൽ രക്ഷപ്പെടാനായി നമ്മൾ ആദ്യം ചെയ്യുന്ന കാര്യം ഓടുകയാണ്. എന്നാൽ ഇത് നമ്മുടെ കണ്ണുകളിൽ നിറം വീഴാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.