Health

പ്രഭാത ശീലങ്ങൾ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പ്രഭാത ശീലങ്ങൾ
 

Image credits: Getty

ഹൃദയാരോഗ്യം

ഒരു വ്യക്തി രാവിലെ എങ്ങനെ ആരംഭിക്കുന്നു എന്നത് അവരുടെ മുഴുവൻ ദിവസത്തിന്റെയും ഹൃദയാരോഗ്യത്തിനും പ്രധാനമാണ്. 

Image credits: Freepik

പ്രഭാത ശീലങ്ങൾ

രാവിലെ കുറച്ച് പ്രഭാത ശീലങ്ങൾ പിന്തുടരുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും.

Image credits: Getty

നാരങ്ങ വെള്ളം

ദിവസവും രാവിലെ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ​ഹൃദയത്തെ ആരോ​ഗ്യകരമായ നിലനിർത്തുന്നു. നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങാം

Image credits: Getty

ശ്വസന വ്യായാമം

ദിവസവും രാവിലെ ബ്രീത്തിം​ഗ് എക്സർസെെസ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ​ഗുണം ചെയ്യും. സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
 

Image credits: Freepik

നടത്തം

രാവിലെ രാവിലെ 10-15 മിനിറ്റ് നടക്കുന്നതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്താൻ കഴിയും. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

Image credits: Getty

പ്രാതൽ ആരോ​ഗ്യകരമായിരിക്കണം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിനും കാരണമാകും. പ്രാതൽ എപ്പോഴും ആരോ​ഗ്യകരമായിരിക്കണം.

Image credits: freepik

ഗ്രീന്‍ ടീ

​ഗ്രീൻ ടീ അല്ലെങ്കിൽ ഹെബൽ ചായകൾ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

വിറ്റാമിൻ ഡി

രാവിലെ കുറച്ച് നേരം സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു,

Image credits: Getty

പോസിറ്റീവ് മാനസികാവസ്ഥ

ജീവിതത്തെക്കുറിച്ച് പോസിറ്റീവ് വീക്ഷണമുള്ള ആളുകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

Image credits: Getty

വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

മുടി തഴച്ച് വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിക്കാം

പ്രാതലിൽ നട്സ് ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ