Malayalam

വരണ്ട ചുണ്ട് മൃദുലമാക്കാൻ ഇതാ ആറ് പൊടിക്കൈകൾ

വരണ്ട ചുണ്ട് മൃദുലമാക്കാൻ ഇതാ ആറ് പൊടിക്കൈകൾ

Malayalam

വെളിച്ചെണ്ണ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ മികച്ചതാണ് വെളിച്ചെണ്ണ. കുറച്ച് വെളിച്ചെണ്ണ ചുണ്ടില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം മസാജ് ചെയ്യുക.

Image credits: Freepik
Malayalam

വെള്ളരിക്കാനീരും റോസ് വാട്ടറും

ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനുമുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം നൽകാനും വരൾച്ച മാറാനും സഹായിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകള്‍ മൃദുലമാക്കാനും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.

Image credits: Getty
Malayalam

നെയ്യ്

ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാൻ സഹായിക്കും.

Image credits: Getty
Malayalam

ഒലിവ് ഓയിലും റോസ് വാട്ടറും

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ഇരട്ടിഫലം നൽകും.

Image credits: Getty
Malayalam

തേൻ

ചുണ്ടിൽ തേൻ പുരട്ടുന്നത് വ്രണപ്പെട്ടതോ വിണ്ടുകീറിയതോ ആയ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു.

Image credits: Getty

കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

കുടലിനെ ആരോ​ഗ്യകരമാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

World Mosquito Day 2026 : കൊതുകുകളെ അകറ്റാൻ ഇതാ ആറ് വഴികൾ

താരൻ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് കാര്യങ്ങൾ