കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാൻ ഇതാ ആറ് വഴികൾ
കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറ്റാൻ ഇതാ ആറ് വഴികൾ
health Sep 13 2026
Author: Resmi Sreekumar Image Credits:pinterest
Malayalam
വെള്ളരിക്ക കഷ്ണങ്ങൾ
വെള്ളരിക്ക കഷ്ണങ്ങൾ കണ്ണിന് മുകളിൽ വയ്ക്കുന്നത് ഏറെ നല്ലതാണ്. കണ്ണുകൾക്ക് മുകളിൽ 10 മുതൽ 15 മിനിറ്റ് വരെ വയ്ക്കുക.
Image credits: Freepik
Malayalam
ടീ ബാഗുകൾ
തണുപ്പിച്ച ഗ്രീൻ ടീ അല്ലെങ്കിൽ ബ്ലാക്ക് ടീ ബാഗുകൾ 10 മുതൽ 15 മിനിറ്റ് വരെ കണ്ണുകൾക്ക് മുകളിൽ വയ്ക്കുക. ഇതിലെ കഫീൻ രക്തക്കുഴലുകളെ ചുരുക്കാനും നീര് കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബദാം ഓയിൽ
ചർമ്മത്തിന് പോഷണം നൽകുന്നതിനായി ഉറങ്ങുന്നതിന് മുൻപ് കുറച്ച് തുള്ളി ബദാം ഓയിൽ ഉപയോഗിച്ച് കണ്ണുകൾക്ക് താഴെ മൃദുവായി മസാജ് ചെയ്യുക.
Image credits: Pixabay
Malayalam
പാൽ
ചർമ്മത്തിന് ആശ്വാസം നൽകാനും തിളക്കം കൂട്ടാനും കോട്ടൺ പാഡുകൾ തണുത്ത പാലിൽ മുക്കി 10 മിനിറ്റ് നേരം കണ്ണുകൾക്ക് മുകളിൽ വയ്ക്കുക.
Image credits: Getty
Malayalam
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുക. ഇത് കറുപ്പകറ്റാൻ സഹായിക്കും.
Image credits: our own
Malayalam
റോസ് വാട്ടർ
റോസ് വാട്ടറിൽ മുക്കിയ കോട്ടൺ പാഡുകൾ കണ്ണുകൾക്ക് മുകളിൽ വയ്ക്കുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.