Malayalam

പാദങ്ങളിലെ വിണ്ടുകീറൽ മാറാൻ ഇതാ ആറ് വഴികൾ

പാദങ്ങളിലെ വിണ്ടുകീറൽ മാറാൻ ഇതാ ആറ് വഴികൾ

Malayalam

വെളിച്ചെണ്ണ

രാത്രിയിൽ കിടക്കുന്നതിനു മുമ്പായി പാദങ്ങളിൽ അൽപ്പം വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളുടെ വിണ്ടു കീറൽ തടയാൻ സഹായിക്കും.

Image credits: Getty
Malayalam

വാസ്‌ലിൻ

ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയാക്കിയ പാദത്തിൽ വിള്ളലുള്ള ഭാഗങ്ങളിൽ ഈ മിശ്രിതം പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയാം.

Image credits: our own
Malayalam

കറ്റാർവാഴ

കറ്റാർവാഴയുടെ ജെൽ വിണ്ടു കീറൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Image credits: Getty
Malayalam

ഗ്ലിസറിനും റോസ് വാട്ടറും

ഗ്ലിസറിനും റോസ് വാട്ടറും അൽപം നാരങ്ങ നീരും ഇളക്കി യോജിപ്പിക്കാം. ഇത് ൽ വിള്ളലുള്ള ഭാഗങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.

Image credits: Getty
Malayalam

നാരങ്ങ നീര്

വിണ്ടു കീറൽ ഉള്ള ഭാഗങ്ങളിൽ നാരങ്ങ നീര് ഉപയോ​ഗിച്ച് മസാജ് ചെയ്യാം. നാരങ്ങനീര് മൃതവും വരണ്ടതുമായ ചർമ്മത്തെ നീക്കം ചെയ്യാൻ ഗുണകരമായേക്കും.

Image credits: Getty
Malayalam

പഴം

ഒരു പഴമെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് വിണ്ടു കീറിയ ഇടങ്ങളിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയാം. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ഫലം നൽകും.

Image credits: Getty

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട ആറ് പാനീയങ്ങൾ

നിങ്ങൾ വെജിറ്റേറിയനാണോ? പ്രോട്ടീൻ ലഭിക്കാൻ ഇവ കഴിക്കാം

കുട്ടികളിൽ ബുദ്ധിവികാസത്തിനായി നൽകേണ്ട 7 ഭക്ഷണങ്ങൾ