Malayalam

ദിവസവും എത്ര മുട്ട വരെ കഴിക്കാം?

ദിവസവും എത്ര മുട്ട വരെ കഴിക്കാം?

Malayalam

മുട്ട പ്രോട്ടീൻ നൽകുന്നു

മുട്ടകൾ വളരെ പോഷകസമൃദ്ധമാണ്. ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയ മുട്ട പ്രോട്ടീൻ നൽകുന്നു.

Image credits: Social Media
Malayalam

തലച്ചോറിനെ സംരക്ഷിക്കുന്നു

തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ബി 12, ഡി, കോളിൻ തുടങ്ങിയ അവശ്യ വിറ്റാമിനുകളും കാഴ്ച സംരക്ഷിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

1 മുതൽ 2 വരെ മുട്ടകൾ കഴിക്കാം

കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം നൽകാവുന്നതാണ്. ആരോഗ്യവാനായ ഒരു സാധാരണ വ്യക്തിക്ക് ദിവസവും 1 മുതൽ 2 വരെ മുട്ടകൾ (മുഴുവൻ മുട്ട) സുരക്ഷിതമായി കഴിക്കാം.

Image credits: Getty
Malayalam

കായികാധ്വാനം കൂടുതലുള്ളവർക്ക് ദിവസം 3 മുതൽ 4 മുട്ടകൾ വരെയാകാം

കായികാധ്വാനം കൂടുതലുള്ളവർക്ക് ദിവസം 3 മുതൽ 4 മുട്ടകൾ വരെയാകാം.​ ​മിതമായി മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

മിതമായ അളവിൽ മുട്ട കഴിക്കുക.

ഹൃദ്രോഗം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ("മോശം" കൊളസ്ട്രോൾ) ഉള്ള ആളുകൾ മിതമായ അളവിൽ മുട്ട കഴിക്കുക.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കുന്നു

ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുകയും പ്രായവുമായി ബന്ധപ്പെട്ട കണ്ണിന്റെ അപചയം മന്ദഗതിയിലാക്കുകയും ചെയ്യും.

Image credits: Getty
Malayalam

ഗർഭിണികൾ ദിവസവും ഒരു മുട്ട കഴിക്കുക

ഗർഭിണികൾ മുട്ട കഴിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും സഹായകമാണ്.

Image credits: social media
Malayalam

ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു

പതിവായി മുട്ട കഴിക്കുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്താനും മനസ്സിൻറെ ഏകാഗ്രത നിലനിർത്താനും സഹായിക്കുന്നു.

Image credits: social media

പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മുരിങ്ങയില സൂപ്പറാ ; പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഉലുവ ; കഴിക്കേണ്ട വിധം