വിളർച്ചയെ തടയാൻ കഴിക്കാം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ
ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിളർച്ച പ്രശ്നം തടയും.
health Sep 24 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പാലക്ക് ചീര
പാലക്ക് ചീരയിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വേവിച്ച ഒരു ബൗൾ പാലക്ക് ചീരയിൽ ഏകദേശം 6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
പയറുവര്‍ഗങ്ങള്‍
ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
Image credits: Pinterest
Malayalam
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകൾ വിളർച്ച തടയാനവ്‍ സഹായിക്കുന്നു. 100 ഗ്രാമിന് ഏകദേശം 8.8 മില്ലിഗ്രാം ഇരുമ്പ് ലഭിക്കുന്നു.
Image credits: Getty
Malayalam
മുരങ്ങയില
ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
ബീറ്റ്റൂട്ട്
ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. കൂടാതെ ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
മാതളനാരങ്ങ
മാതളനാരങ്ങ മിതമായ അളവിൽ ഇരുമ്പും ഒപ്പം ഗുണകരമായ ആന്റിഓക്‌സിഡന്റുകളും നൽകുന്നു.
Image credits: Getty
Malayalam
നട്സും സീഡുകളും
നട്സും സീഡുകളും കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഒരു കപ്പ് നട്‌സിൽ ഏകദേശം 3.5 മുതൽ 7.8 മില്ലിഗ്രാം വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഈന്തപ്പഴം
ഈന്തപ്പഴവും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കാവുന്നതാണ്.