സീസണൽ അണുബാധകൾ പിടിപെടാതിരിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ
സീസണൽ അണുബാധകൾ പിടിപെടാതിരിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ
health Aug 24 2026
Author: Resmi Sreekumar Image Credits:social media
Malayalam
നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സിയും മറ്റ് സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക ജ്യൂസ് പ്രതിരോധശേഷി കൂട്ടാനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഗ്രീൻ ടീ
ശക്തമായ ആന്റിഓക്‌സിഡന്റുകളിലൂടെ ഗ്രീൻ ടീ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവ രോഗപ്രതിരോധ കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: social media
Malayalam
തുളസി വെള്ളം
ശ്വസനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ തുളസി വെള്ളം പതിവായി സഹായിക്കുന്നതാണ്.
Image credits: Getty
Malayalam
ഇഞ്ചി വെള്ളം
ജലദോഷം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്കുള്ള പരിഹാരമായി പണ്ടുമുതലേ ഇഞ്ചി ഉപയോഗിച്ചുവരുന്നു. ഇളം ചൂടുവെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കാവുന്നതാണ്.
Image credits: Getty
Malayalam
മഞ്ഞൾ വെള്ളം
വീക്കം കുറയ്ക്കാനും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകാനും സഹായിക്കുന്ന 'കുർക്കുമിൻ' എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞൽ വെള്ളം വെറും വയറ്റിലോ അല്ലാതെയോ കുടിക്കുക.
Image credits: Getty
Malayalam
ചെമ്പരത്തി ചായ
ചെമ്പരത്തി ചായയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും ചർമ്മകോശങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു.