പപ്പായ ഇലയുടെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
പപ്പായ ഇല പ്ലേറ്റ്‌ലെറ്റ് എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഡെങ്കിപ്പനി സമയത്ത് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
പപ്പായ ഇലയിൽ കൈമോപാപൈൻ തുടങ്ങിയ എൻസൈമുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും, വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
പപ്പായ ഇല കൊണ്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
പപ്പായ ഇലയുടെ നീര് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ (പ്രോസ്റ്റേറ്റ്, സ്തനാർബുദം പോലുള്ളവ) തടയുമെന്ന് പഠനങ്ങൾ പറയുന്നു.
സന്ധി വേദന, പേശി വേദന എന്നിവയാൽ ബുദ്ധിമുട്ടുന്നവർ പപ്പായ ഇല വെള്ളം പതിവായി കുടിക്കുന്നത് ആശ്വാസം നൽകും.
പപ്പായ ഇല കൊണ്ടുള്ള വെള്ളം കുടിക്കുന്നത് ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
ഹാപ്പി ഹോർമോൺ കൂട്ടാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
ഈ അഞ്ച് സീഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ചർമ്മം തിളക്കമുള്ളതാക്കും
മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ പ്രതിരോധശേഷി കൂട്ടും
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ