Health
സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാം
മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്.
സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി വളരെ നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് നല്ലതാണ്.
വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റൊകെമിക്കലുകള്‍ എന്നിവ സന്ധികളില്‍ നീരും പഴുപ്പും വരുന്നത് തടയും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
രക്തസമ്മര്‍ദം നിയന്ത്രിക്കാനും സ്ട്രോബറി ഏറെ ഗുണം ചെയ്യും. സ്ട്രോബെറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.