Malayalam

കരളിലെ ക്യാൻസർ ; ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ

ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് കരളിലെ കാൻസറിലേക്കു നയിക്കുന്നത്.

Malayalam

കരളിലെ ക്യാൻസർ

ഈ രോഗങ്ങൾ മൂലമുള്ള കരൾനാശം സിറോസിസിലേക്കു നയിക്കും. ആദ്യഘട്ടങ്ങളിൽ ചികിത്സ തേടിയില്ലെങ്കിൽ ഇത് കരളിലെ ക്യാൻസറിലേക്കും കരളിന്റെ പ്രവർത്തന തകരാറിലേക്കും നയിക്കും.

Image credits: Getty
Malayalam

ഒട്ടും മദ്യപിക്കാത്തവരിലും കൂടുതൽ കേസുകൾ കണ്ട് വരുന്നു.

മദ്യപിക്കുന്നവരുടെ രോഗമായി കരൾ കാൻസർ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി, കുറച്ച് മാത്രം മദ്യപിക്കുന്നവരിലും ഒട്ടും മദ്യപിക്കാത്തവരിലും കൂടുതൽ കേസുകൾ കണ്ട് വരുന്നു.

Image credits: Getty
Malayalam

ഹെപ്പറ്റോസെല്ലുലാർ കാർസിനോമ

കരൾ ക്യാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ, മദ്യപാനം മൂലമോ വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ മൂലമോ സിറോസിസ് ബാധിച്ച വ്യക്തികളിലാണ് ഉണ്ടാകുന്നത്.

Image credits: Getty
Malayalam

കരൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പാണ് MASLD-ന് കാരണം

മദ്യം വളരെ കുറച്ച് മാത്രം കഴിക്കുന്നവരോ മദ്യം കഴിക്കാത്തവരോ ആയ വ്യക്തികളുടെ കരൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പാണ് MASLD-ന് കാരണം. 

Image credits: Getty
Malayalam

ഫാറ്റി ലിവർ

ആരോഗ്യമുള്ള വ്യക്തികളിൽ പോലും, ഫാറ്റി ലിവർ കാലക്രമേണ വീക്കം, ഫൈബ്രോസിസ്, സിറോസിസ്, ഒടുവിൽ ക്യാൻസർ എന്നിവയിലേക്ക് നയിക്കുന്നു. 

Image credits: Getty
Malayalam

കരളിലെ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

അമിത ക്ഷീണം, വയറിലെ അസ്വസ്ഥത, ശരീരഭാരം കുറയല്‍, മഞ്ഞപ്പിത്തം, ∙വിളറിയ ചർമവും കണ്ണുകളും എന്നിവയെല്ലാം കരൾ ക്യാൻസറിന്റെ ലക്ഷണമാണ്. 

Image credits: Getty
Malayalam

കരളിലെ ക്യാൻസർ

കരളിലെ ക്യാൻസർ ശ്വാസകോശങ്ങളിലേക്കും ലിംഫ് ഗ്രന്ഥികളിലേക്കും എല്ലുകളിലേക്കും തലച്ചോറിേലക്കും വ്യാപിക്കാം.

Image credits: Getty

ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന മൂന്ന് ഡ്രെെ ഫ്രൂട്ട്സുകൾ

നല്ല ഉറക്കം കിട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, സ്ട്രോക്ക് സാധ്യത കുറയ്ക്കും