അസ്വസ്ഥത ഉളവാക്കുന്നതും ക്ഷീണിപ്പിക്കുന്നതും വേദനാജനകവുമായേക്കാം. മലബന്ധം മുതൽ ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വയറു വീർക്കൽ എന്നിവയെല്ലാം അനുഭവപ്പെടാം.
ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം മൂലമുള്ള തലവേദന തടയുകയും ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതും വയറു വീർക്കുന്നതും കുറയ്ക്കുകയും ചെയ്യും.
ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ചേർക്കുന്നത് ആർത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കും സഹായിക്കും.
ആർത്തവ സമയത്ത് ഇരുമ്പിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇത് സാധാരണമാണ്. ഇതിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം ഇരുമ്പ് അടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ചേർക്കുക എന്നതാണ്.
ആർത്തവ സമയത്ത് ഇഞ്ചി ചായ കുടിക്കുന്നത് ഓക്കാനം അല്ലെങ്കിൽ മറ്റ് പ്രയാസങ്ങൾ അകറ്റാൻ സഹായിക്കും. പക്ഷേ അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ആർത്തവ സമയത്ത് ഒമേഗ-3 കൊഴുപ്പുകൾ കഴിക്കേണ്ടത് പ്രധാനമാണ്. ആർത്തവ സമയത്ത് എണ്ണമയമുള്ള മത്സ്യം കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു ചെറിയ പഠനം കണ്ടെത്തി.