പലകാരണങ്ങൾ മൂലമാണ് വൃക്കയിൽ കല്ല് വരുന്നത്. നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
വിട്ടുമാറാത്ത നിർജ്ജലീകരണം വൃക്കയിൽ ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് വൃക്കയിൽ കല്ലായി മാറും.
ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാതെ വരുന്നതും വൃക്കയിൽ കല്ല് വരാനുള്ള സാധ്യത കൂട്ടുന്നു.
പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർക്ക് വൃക്ക രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
ശരിയായ രീതിയിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാതെ വരുകയും ദഹനവ്യവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുമ്പോഴും വൃക്ക രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
ആവർത്തിച്ച് വരുന്ന യൂറിനറി ഇൻഫെക്ഷൻ വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു.
ജനിതകമായ കാരണങ്ങൾ കൊണ്ടും നിങ്ങൾക്ക് വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
അമിതമായി മരുന്നുകൾ കഴിക്കുന്നത് വൃക്കയിൽ ഓക്സലേറ്റ് അടിഞ്ഞുകൂടാനും ഇത് കല്ലായി മാറാനും കാരണമാകുന്നു.
വിളർച്ച തടയുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
പ്രമേഹം നേരത്തെ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ
ഹൃദ്രോഗം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ