തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒഴിവാക്കേണ്ട ചില ദൈനംദിന ശീലങ്ങൾ.
health Jul 22 2026
Author: Ameena Shirin Image Credits:Getty
Malayalam
അനിയന്ത്രിതമായ രക്തസമ്മർദ്ദം
അനിയന്ത്രിതമായ രക്തസമ്മർദ്ദം തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. ഇത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമായേക്കാം.
Image credits: Getty
Malayalam
ഉറക്കമില്ലായ്മ
കുറഞ്ഞത് 7 മണിക്കൂർ വരെയെങ്കിലും നല്ല ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. ഉറക്കക്കുറവ് ഓർമ്മശക്തി കുറയാനും മാനസികാരോഗ്യം മോശമാകാനും കാരണമാകും.
Image credits: Getty
Malayalam
വിട്ടുമാറാത്ത സമ്മർദ്ദം
അമിതമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ കൂടുതൽ കോർട്ടിസോൾ ഹോർമോണിനെ പുറത്തുവിടുകയും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസ്സമാവുകയും ഓർമ്മശക്തി കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
കൂടുതൽ നേരം ഇരിക്കുന്നത്
എപ്പോഴും ഇരിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് തടസ്സമാവുകയും പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
Image credits: Getty
Malayalam
പ്രോസെസ്സഡ് ഭക്ഷണങ്ങൾ
അമിതമായ ഉപ്പും, പഞ്ചസാരയും ആരോഗ്യകരമല്ലാത്ത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ മോശമായി ബാധിക്കുന്നു.
Image credits: Getty
Malayalam
മദ്യത്തിന്റെ ഉപയോഗം
നിരന്തരമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.
Image credits: Getty
Malayalam
സ്ക്രീൻ ഉപയോഗം
അമിതമായ സ്‌ക്രീനിന്റെ ഉപയോഗം തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഇത് മാനസികമായി ക്ഷീണം ഉണ്ടാക്കും.
Image credits: Getty
Malayalam
സാമൂഹിക ബന്ധങ്ങൾ
എപ്പോഴും ഒറ്റയ്ക്ക് നടക്കുന്നത് വൈകാരിക പ്രശ്നങ്ങൾക്ക് മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും ദോഷം ചെയ്യും. ഇത് വിഷാദം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.