Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Malayalam

വയറിലെ കൊഴുപ്പ് അപകടകാരിയാണ്

30-49 വയസ്സ് പ്രായമുള്ള ഇന്ത്യയിലെ 10 സ്ത്രീകളിൽ ആറ് പേർക്ക് വയറിലെ കൊഴുപ്പ് ഉള്ളതായി പഠനം. 

Image credits: Getty
Malayalam

പഠനം പറയുന്നത്

ഡയബറ്റിസ് & മെറ്റബോളിക് സിൻഡ്രോം: ക്ലിനിക്കൽ റിസർച്ച് & റിവ്യൂസ് എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

Image credits: instagram
Malayalam

മധുരപാനീയങ്ങൾ ഒഴിവാക്കണം

മധുരപാനീയങ്ങൾക്കും വയറിൽ കൊഴുപ്പടിയുന്നതിൽ പ്രധാന പങ്കുണ്ട്. അതിനാൽ അവ പരമാവധി കുറയ്ക്കണം.

Image credits: Getty
Malayalam

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക

ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ഭാരനിയന്ത്രണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ അമിത വിശപ്പ് തടയുന്നു.

Image credits: Getty
Malayalam

നന്നായി ഉറങ്ങുക

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉറക്കം പ്രധാനമാണ്. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

Image credits: Getty
Malayalam

നന്നായി വെള്ളം കുടിക്കുക

നന്നായി വെള്ളം കുടിക്കുന്നത് അമിത വിശപ്പ് കുറയ്ക്കും. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും.

Image credits: Freepik
Malayalam

മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനവും വയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകാം. അതിനാൽ മദ്യപാനത്തിൽ നിയന്ത്രണം വരുത്തേണ്ടതും പ്രധാനമാണ്.

Image credits: Getty
Malayalam

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഹെൽത്തി ഫാറ്റുകൾ തുടങ്ങിയവ ‍ഡയറ്റിൽ ഉൾക്കൊള്ളിക്കാം.

Image credits: social media

വയറു വീർക്കുന്നതും ഗ്യാസ് പ്രശ്‌നവും? ഈ പാനീയം ആശ്വാസം നൽകും

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ