തിളങ്ങുന്ന ചർമ്മം വേണോ? ദിനചര്യയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
ദിവസവും നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്തുള്ള ജ്യൂസ് കുടിക്കുന്നത് ചർമ്മത്തെ ആരോഗ്യകരമാക്കും.
ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം പഴങ്ങളോ പ്രകൃതിദത്ത തേനോ ഉപയോഗിക്കുക. ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ഇൻസുലിൻ അളവിൽ വർദ്ധനവിന് കാരണമാകും.
ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുന്നത് ചർമ്മത്തെ ആരോഗ്യകരമാക്കും. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, അവോക്കാഡോ, വാൽനട്ട്, ചിയ സീഡ് എന്നിവ കഴിക്കുക.
ധാരാളം വെള്ളം കുടിക്കുന്നത് ജലാംശത്തിന്റെ അളവ് കൂട്ടും. വീക്കം, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്ന വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് ഇത് നിർണായകമാണ്.
കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പകരം ഗ്രീൻ ടീ, കരിക്കിൻ വെള്ളം അല്ലെങ്കിൽ മഞ്ഞൾ പാൽ എന്നിവ കഴിക്കുക.
ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് പഴങ്ങൾ
പല്ലിലെ കറ കളയാൻ ഇതാ ഏഴ് വഴികൾ
യൂറിക് ആസിഡ് കൂടിയതിന്‍റെ അപകടസൂചനകളെ അവഗണിക്കരുത്