രാത്രി ഒരു ഗ്ലാസ് പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചു നോക്കൂ
രാത്രി ഒരു ഗ്ലാസ് പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചു നോക്കൂ
health Jul 09 2026
Author: Resmi Sreekumar Image Credits:Asianet News
Malayalam
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു
പാൽ സ്വാഭാവികമായ ഉറക്കം നല്‍കുന്ന പാനീയമാണ്. ട്രിപ്ടോഫൻ എന്ന അമിനോ ആസിഡ് ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ സെറൊട്ടോണിൻ, മെലട്ടോണിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നു.
Image credits: Getty
Malayalam
പേശീ വേദന, സന്ധി വേദന കുറയ്ക്കുന്നു.
മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിൻ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മഞ്ഞൾ പാൽ കുടിക്കുന്നത് പേശീ വേദന, സന്ധി വേദന, ശരീരത്തിലെ മുറുക്കം, എന്നിവ കുറയ്ക്കുന്നു.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടുന്നു
മഞ്ഞൾ പ്രതിരോധശേഷി കൂട്ടുന്ന ഔഷധമാണ്. ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇതിലുള്ളതിനാൽ അണുബാധയെ തടയാൻ ശരീരത്തിന് സാധിക്കുന്നു.
Image credits: Getty
Malayalam
വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നു
രാത്രിയിൽ ഒരു ഗ്ലാസ് മഞ്ഞൾപ്പാൽ കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും വയറ്റിലെ അസ്വസ്ഥതകൾ മാറ്റാനും നല്ലതാണ്.
Image credits: social media
Malayalam
അണുബാധ തടയാനും സഹായിക്കുന്നു
മഞ്ഞളിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തെ തിളക്കമുള്ളതാക്കാനും അണുബാധ തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നു
മഞ്ഞളിലുള്ള കുർക്കുമിൻ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കും
ചെറുചൂടുള്ള മഞ്ഞൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാത്രിയിൽ അത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.