Malayalam

രാജ്യത്ത് ഡിജിറ്റൽ സെൻസസ് ഇന്ന് മുതൽ; വിവരങ്ങൾ സ്വയം രേഖപ്പെടുത്താം!

Malayalam

രണ്ട് ഘട്ടങ്ങളിലായി സെൻസസ്

ആദ്യ ഘട്ടത്തിൽ വീടുകളുടെയും ആസ്തികളുടെയും വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ (2027 ഫെബ്രുവരി) വ്യക്തിഗത വിവരങ്ങളുടെ കണക്കെടുപ്പും നടക്കും.

Image credits: Getty
Malayalam

കേരളത്തിൽ ജൂൺ മുതൽ

കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ 16 മുതൽ ആരംഭിക്കും; വിവരങ്ങൾ സ്വയം രേഖപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നേരിട്ട് നൽകാനും സൗകര്യമുണ്ടാകും.

Image credits: Getty
Malayalam

എന്താണ് സെൽഫ് എന്യൂമറേഷൻ?

പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ സമർപ്പിക്കാൻ census.gov.in എന്ന പോർട്ടൽ വഴി സാധിക്കും; മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകാം.

Image credits: Getty
Malayalam

16 അക്ക യൂണിക് ഐഡി

സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന 16 അക്ക ഐഡി (SE ID) പിന്നീട് വീട്ടിലെത്തുന്ന സെൻസസ് ഉദ്യോഗസ്ഥന് കൈമാറിയാൽ മതിയാകും.

Image credits: Getty
Malayalam

വിവരങ്ങൾ അതീവ രഹസ്യം

സെൻസസ് നിയമപ്രകാരം ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായിരിക്കും. ഇവ കോടതിയിലോ വിവരാവകാശ നിയമപ്രകാരമോ വെളിപ്പെടുത്തില്ല.

Image credits: Getty
Malayalam

ഹൈടെക് വിവരശേഖരണം

പേപ്പർ ഫോമുകൾക്ക് പകരം മൊബൈൽ ആപ്പുകളും ടാബ്‌ലെറ്റുകളും ഉപയോഗിച്ചാണ് ഇത്തവണ 30 ലക്ഷത്തോളം ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നത്.

Image credits: Getty

വിജയ് പെടുമോ? ചുമത്തിയ 5 കേസുകൾ ഇവ

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്! അറിയേണ്ട 10 കാര്യങ്ങൾ

മലയാളി ജീവനക്കാർക്ക് വോട്ട് ചെയ്യാൻ കർണാടകയിൽ ശമ്പളത്തോട് കൂടി അവധി