കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്നതാണ് ബിജെപി പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽപ്പാതയും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ റെയിൽ പദ്ധതിയും നടപ്പിലാക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകുന്നു.
സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കുമെന്നത് സാധാരണക്കാരായ വോട്ടർമാർക്ക് വലിയ ആശ്വാസമാകും.
ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവും ബിജെപി പ്രകടനപത്രികയിലുണ്ട്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്നും ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
'ഫുൾ ടാൻ അടിച്ചു, മുഖം മാറി'; തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അഞ്ജലി നായർ
സെലിബ്രിറ്റി സ്ഥാനാർഥികളുടെ വാഗ്ദാനങ്ങൾക്കെതിരെ നടി സുചിത്ര നായർ
'ഞാനൊന്ന് ട്രോളിയതിനാണോ പരാതി?'; പ്രതികരിച്ച് സലിം കുമാര്‍
ചങ്ങനാശ്ശേരിയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പേരിലെ കൗതുകം