2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവര്‍
kerala-news Mar 24 2026
Author: Anooja Nazarudheen Image Credits:Getty
Malayalam
കെ. കെ. ശൈലജ
2021- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച സ്ഥാനാർഥി സിപിഎമ്മിന്റെ കെ. കെ. ശൈലജ ആയിരുന്നു. 60,963 വോട്ടായിരുന്നു മട്ടന്നൂർ മണ്ഡലത്തിലെ ശൈലജയുടെ ഭൂരിപക്ഷം.
Image credits: others
Malayalam
പിണറായി വിജയന്‍
രണ്ടാമത് എത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. 50,123 വോട്ടായിരുന്നു ധര്‍മ്മടം മണ്ഡലത്തിലെ പിണറായിയുടെ ഭൂരിപക്ഷം.
Image credits: facebook
Malayalam
ടി. ഐ മധുസൂദനന്‍
49,780 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ സിപിഎം സ്ഥാനാര്‍ത്ഥി ടിഐ മധുസൂദനന്‍ ആണ് മൂന്നാമത്. പയ്യന്നൂരില്‍ എം പ്രദീപ് കുമാറിനെയാണ് ടിഐ മധുസൂദനന്‍ തോല്‍പ്പിച്ചത്.
Image credits: others
Malayalam
എം വിജിന്‍
നാലാമത് എത്തിയത് കല്യാശേരിയുടെ യുവ എംഎല്‍എയായ എം വിജിന്‍ ആണ്. 44,393 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേഷ് കുമാറിനെ വിജിന്‍ പരാജയപ്പെടുത്തിയത്.
Image credits: google
Malayalam
കെ. രാധാകൃഷ്ണൻ
ചേലക്കരയില്‍ കെ രാധാകൃഷ്ണൻ 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Image credits: our own
Malayalam
എ. കെ ശശീന്ദ്രന്‍
ഏലത്തൂരിൽ മത്സരിച്ച മന്ത്രി എ. കെ ശശീന്ദ്രന് ലഭിച്ചത് 38,502 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.
Image credits: our own
Malayalam
എം. എം മണി
ഉടുമ്പൻചോലയിൽ എംഎം മണിക്ക് 38,305 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.