പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും കൈയില്‍ കരുതേണ്ടത് നിര്‍ബന്ധമാണ്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രധാനമായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖ ഇലക്‌ഷൻ ഐഡി കാര്‍ഡ് (എപിക്) ആണ്.
ഇലക്‌ഷൻ ഐഡി കാര്‍ഡ് ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് ചില തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം.
ഇലക്‌ഷൻ ഐഡി കാര്‍ഡ് പോലെ ആധാര്‍ കാര്‍ഡും വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.
ഇലക്‌ഷൻ ഐഡി കാര്‍ഡ് ഇല്ലെങ്കില്‍ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ തിരിച്ചറിയല്‍ രേഖയായി കാണിക്കാം.
ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, പാന്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്
എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്
ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ്കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിക്കാം.
ഭരണം ആർക്ക്? വിധി നിശ്ചയിക്കുന്ന ആ 26 മണ്ഡലങ്ങൾ; തീപാറുന്ന പോരാട്ടം!
സ്ഥാനാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ താരങ്ങള്‍
കേരളത്തിൽ ദേശീയ നേതാക്കളുടെ പടയോട്ടം; ആവേശം വിതറി മോദിയും രാഹുലും
വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി; ഓഫറുമായി സപ്ലൈകോ