തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥികൾക്കൊപ്പം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ 'വികസിത കേരളം' എന്ന മുദ്രാവാക്യം ഉയർത്തി.
Image credits: Asianet News
Malayalam
പത്തനംതിട്ടയിൽ രാഹുൽ ഗാന്ധി
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്തുപകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ നടന്ന പൊതുയോഗത്തിൽ പങ്കെടുത്തു.
Image credits: Asianet News
Malayalam
ചിറയിൻകീഴിൽ പ്രിയങ്ക ഗാന്ധി
കോൺഗ്രസ് പ്രചാരണത്തിന് ആവേശം പകരാൻ തിരുവനന്തപുരത്തെത്തിയ പ്രിയങ്ക ഗാന്ധി, ചിറയിൻകീഴ് മണ്ഡലത്തിലെ പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
Image credits: Asianet News
Malayalam
കൊച്ചിയിൽ രേവന്ത് റെഡ്ഡി
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യുന്നതിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയിലെ വേദിയിൽ നേരിട്ടെത്തി.
Image credits: Asianet News
Malayalam
ചായ് ചർച്ചയുമായി സച്ചിൻ പൈലറ്റ്
കഴക്കൂട്ടത്തെ ഐടി ജീവനക്കാരുമായി 'ചായ് സമോസ' ചർച്ച നടത്തിയ എഐസിസി നിരീക്ഷകൻ സച്ചിൻ പൈലറ്റ്, വിവിധ മണ്ഡലങ്ങളിൽ സജീവമായി പ്രചാരണം നയിക്കുന്നു.
Image credits: Asianet News
Malayalam
കോഴിക്കോട് മല്ലികാർജുൻ ഖാർഗെ
കോഴിക്കോട് നടന്ന യു.ഡി.എഫ് മഹാറാലിയിൽ പങ്കെടുത്ത കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാന സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.