Malayalam

പോളിംഗിൽ റെക്കോർഡിട്ട് കേരളം; കുതിച്ച് കുന്നമംഗലം, കിതച്ച് റാന്നി!

Malayalam

കുന്നമംഗലം ഒന്നാമത്

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്; 84.83% പേർ ഇവിടെ വോട്ട് ചെയ്തു.

Image credits: Facebook
Malayalam

ചിറ്റൂരും കുന്നത്തുനാടും തൊട്ടുപിന്നാലെ

പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ 84.63% വോട്ടും, ട്വന്റി 20-യുടെ സാന്നിധ്യമുള്ള കുന്നത്തുനാട് മണ്ഡലത്തിൽ 84.09% വോട്ടും രേഖപ്പെടുത്തി.

Image credits: Facebook
Malayalam

ശ്രദ്ധേയ മണ്ഡലങ്ങളിൽ വൻ മുന്നേറ്റം

മന്ത്രി മുഹമ്മദ് റിയാസും പി.വി. അൻവറും ഏറ്റുമുട്ടിയ ബേപ്പൂരിൽ 83.77% പോളിംഗ് നടന്നപ്പോൾ, ബിജെപി പ്രതീക്ഷ വെക്കുന്ന പാലക്കാട് 82.33% വോട്ടുകൾ രേഖപ്പെടുത്തി.

Image credits: Facebook
Malayalam

പോളിംഗിൽ പിന്നിലായ മണ്ഡലങ്ങൾ

പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് 68.98% നടന്നത്. കടുത്തുരുത്തി, തിരുവല്ല എന്നിവയാണ് 70 ശതമാനത്തിൽ താഴെ പോളിംഗ് നടന്ന മറ്റ് മണ്ഡലങ്ങൾ.

Image credits: Facebook
Malayalam

80 കടന്ന് പത്ത് മണ്ഡലങ്ങൾ

കുന്നമംഗലം, ചിറ്റൂർ, കുന്നത്തുനാട്, ബേപ്പൂർ, അരൂർ, ഏറനാട്, മഞ്ചേരി, കൊണ്ടോട്ടി, ഇലത്തൂർ, പാലക്കാട് എന്നീ പത്ത് മണ്ഡലങ്ങളിൽ പോളിംഗ് 82 ശതമാനത്തിന് മുകളിലാണ്.

Image credits: Facebook
Malayalam

ഇനി മെയ് 4-ലേക്ക്

റെക്കോർഡ് പോളിംഗ് ആർക്ക് അനുകൂലമാകുമെന്ന ചർച്ചകൾക്കിടയിൽ, കേരളം ഇനി മെയ് 4-ലെ വോട്ടെണ്ണൽ ദിനത്തിനായുള്ള കാത്തിരിപ്പിലാണ്.

Image credits: Facebook

ഹൽവ നുണഞ്ഞ് കന്നി വോട്ടർമാർ; പോളിംഗ് യാത്രയ്ക്ക് മധുര തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം സുരക്ഷാ വലയത്തിൽ; 76,000 പൊലീസുകാർ സജ്ജം

വോട്ട് ചെയ്യാൻ ആവശ്യമായ 12 തിരിച്ചറിയല്‍ രേഖകള്‍

ഭരണം ആർക്ക്? വിധി നിശ്ചയിക്കുന്ന ആ 26 മണ്ഡലങ്ങൾ; തീപാറുന്ന പോരാട്ടം!