ഹൽവ നുണഞ്ഞ് കന്നി വോട്ടർമാർ; പോളിംഗ് യാത്രയ്ക്ക് മധുര തുടക്കം
kerala-news Apr 10 2026
Author: Sreekutty Chandran Image Credits:Facebook
Malayalam
വോട്ട് മധുരം കേരളം ക്യാമ്പയിൻ
കന്നി വോട്ടർമാരുടെ വോട്ടിംഗ് അനുഭവത്തിന് മധുരതരമായ തുടക്കം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 'വോട്ട് മധുരം കേരളം' എന്ന ക്യാമ്പയിൻ ആരംഭിച്ചത്.
Image credits: Facebook
Malayalam
കന്നി വോട്ടർമാർക്ക് പ്രത്യേക ഹൽവ
ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ ആദ്യത്തെ 200 കന്നി വോട്ടർമാർക്കാണ് പ്രത്യേകം ബ്രാൻഡ് ചെയ്ത ഹൽവ പാക്കറ്റുകൾ സമ്മാനമായി നൽകിയത്.
Image credits: Facebook
Malayalam
കോഴിക്കോടൻ ഹൽവയുടെ മാധുര്യം
പ്രസിദ്ധമായ കോഴിക്കോടൻ ഹൽവ ഉപയോഗിച്ചാണ് വോട്ടർമാരെ സ്വീകരിച്ചത്. പാലക്കാട് ജില്ലയിൽ വോട്ടർമാരെ വരവേൽക്കാൻ പ്രത്യേകം തയ്യാറാക്കിയ ഇളനീർ ഹൽവയാണ് വിതരണം ചെയ്‌തത്.
Image credits: Facebook
Malayalam
വോട്ടിംഗ് ശതമാനം കൂട്ടാൻ ലക്ഷ്യം
യുവാക്കൾക്കിടയിൽ വോട്ടിംഗിനെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും പോളിംഗ് ശതമാനം വർധിപ്പിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു മാതൃകാപരമായ നീക്കം നടത്തിയത്.
Image credits: Facebook
Malayalam
ഹൈടെക് ബൂത്തുകളിൽ സ്വീകരണം
സംസ്ഥാനത്തെ മോഡൽ പോളിംഗ് ബൂത്തുകളിലാണ് ഹൽവ വിതരണം പ്രധാനമായും നടന്നത്. ഇത് വോട്ടർമാരിൽ വലിയ ആവേശം സൃഷ്‌ടിച്ചു.
Image credits: Facebook
Malayalam
യുവാക്കളുടെ പങ്കാളിത്തം
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 4.66 ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഈ മധുര സ്വീകരണം തങ്ങളുടെ ആദ്യ വോട്ടിംഗ് അനുഭവം മറക്കാനാവാത്തതാക്കിയെന്ന് വോട്ടർമാർ അഭിപ്രായപ്പെട്ടു.