Malayalam

പഞ്ചസാരയുടെ ഉപയോഗം

അമിതമായി പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

Malayalam

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

മുട്ട, തൈര്, പനീർ എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വയറ് നിറയാനും മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഗ്രീക്ക് യോഗർട്ട്

ഗ്രീക്ക് യോഗർട്ടിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പഴങ്ങൾക്കൊപ്പം ചേർത്ത് കഴിക്കുന്നത് വയറ് നിറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഓട്സ്

ഓട്സ് ദഹനത്തെ മന്ദഗതിയിലാക്കുകായും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. അതോടൊപ്പം മധുരത്തോടുള്ള താല്പര്യം കുറയ്ക്കുകയും ചെയ്യും.

Image credits: Getty
Malayalam

പയർ വർഗ്ഗങ്ങൾ

ബീൻസ്, വെള്ളക്കടല തുടങ്ങിയ പയർ വർഗ്ഗങ്ങളിൽ ധാരാളം ഫൈബറും പ്രോട്ടീനുമുണ്ട്. ഇത് മധുരത്തോടുള്ള താല്പര്യം കുറയ്ക്കും.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

സാധാരണ ചോക്ലേറ്റിനെക്കാൾ മധുരം കുറവാണ് ഡാർക്ക് ചോക്ലേറ്റിന്. ഇത് കഴിക്കുന്നത് അമിതമായി മധുരമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനെ തടയും.

Image credits: Getty
Malayalam

നട്സ്, സീഡ്‌സ്

ബദാം, വാൽനട്ട്, ചിയ സീഡ്, സൺഫ്ലവർ സീഡ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പും നല്ല പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കും.

Image credits: Getty
Malayalam

പച്ചക്കറികൾ

ക്യാരറ്റ്, വെള്ളരി, മധുരക്കിഴങ്ങ് എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും മധുരത്തോടുള്ള ആസക്തി ഇല്ലാതാക്കാനും സഹായിക്കും.

Image credits: Getty

ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

ദിവസവും മഖാന കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്

വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 7 ഗുണങ്ങൾ

അകാലനര മാറ്റാൻ ഇതാ സിമ്പിൾ ടിപ്സ്