വീടിനുള്ളിൽ ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പുതിന. ചെടിയുടെ മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പുതിന. ചെടിക്ക് നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് ആവശ്യം.
പുതിന ചെടിയുടെ ഗന്ധം കീടങ്ങൾക്ക് പറ്റാത്തതാണ്. അതിനാൽ തന്നെ ഇത് വീടിനുള്ളിൽ വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.
പുതിന ചെടിയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും, തലവേദനയ്ക്കുമെല്ലാം ഗുണകരമാണ്.
വീടിന് അകത്തും പുറത്തും വളർത്താൻ സാധിക്കുന്ന ചെടിയാണ് പുതിന. ഇത് എവിടെയും എളുപ്പത്തിൽ വളർത്താൻ സാധിക്കും.
മനുഷ്യർക്ക് മാത്രമല്ല പുതിന ചെടി മൃഗങ്ങൾക്കും ദോഷമുണ്ടാക്കുന്നതല്ല. ഇത് മൃഗങ്ങൾക്കും കഴിക്കാൻ സാധിക്കുന്നതാണ്.
പുതിന ചെടിക്ക് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ സാധിക്കും.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട 6 ചെടികൾ
കിടപ്പുമുറിയെ മനോഹരമാക്കാൻ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
ഈ മഴക്കാലത്ത് കൊതുക് ശല്യം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 6 ഗുണങ്ങൾ